
ദുബായ്: സൈബര്‍ തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഇടപാടുകാര്‍ക്ക് യുഎഇ ബാങ്കുകളുടെ മുന്നറിയിപ്പ്. എസ്എംഎസ് ആയും വാട്സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴിയും എത്തുന്ന സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. സുരക്ഷാകാരണങ്ങളാല്‍ അക്കൗണ്ട് മരവിപ്പിക്കുന്നത് ഒഴിവാക്കാന്‍ എത്രയും വേഗം പാസ് വേഡ് അടക്കമുള്ള വിവരങ്ങള്‍ നല്കാന് ആവശ്യപ്പെടുന്ന രീതിയില്‍ ലഭിക്കുന്ന സന്ദേശങ്ങളോടു പ്രതികരിക്കരുത്. അക്കൗണ്ട് വിവരങ്ങള്‍ നല്കിയ പലര്‍ക്കും വന്‍തുക നഷ്ടമായിരുന്നു.
പ്രമുഖ ബാങ്കുകള്‍, അറിയപ്പെടുന്ന മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെന്ന വ്യാജേന സന്ദേശം എത്തുമ്പോള്‍ പൊതുജനങ്ങള്‍ വേഗത്തില്‍ തെറ്റിദ്ധരിക്കപ്പെടാം. പുതിയ സേവനങ്ങള്‍ക്കും മറ്റും അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടുകയും ചില നമ്പരുകളിലേക്കു വിളിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. സന്ദേശങ്ങളില്‍ പറയുന്ന ലിങ്കുകളില്‍ കയറുന്നതോടെ അക്കൗണ്ട് പൂര്‍ണമായും ഹാക്ക് ചെയ്യപ്പെടുന്നു. ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പു നടത്തുന്ന പലരെയും യുഎഇയില്‍ പിടികൂടിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.