ദുബായ്: നിര്‍ജീവമായ ബാങ്ക് അക്കൗണ്ടുകളിലെ തുക ഏത് കാലത്തും ഉപഭോക്താവിന് പിന്‍വലിക്കാന്‍ കഴിയുന്ന വിധം യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുതിയ നിയമം പ്രഖ്യാപിച്ചു. യു.എ.ഇയിലെ മുഴുവന്‍ ബാങ്കുകളും സെന്‍ട്രല്‍ബാങ്കിന്റെ പുതിയ ചട്ടം അനുസരിക്കാന്‍ ബാധ്യസ്തരാണ്. ഇടപാടുകളില്ലാതെ നിര്‍ജീവമായ അക്കൗണ്ടുകളിലെ തുക സംരക്ഷിക്കാനും ഏത് കാലത്തും അക്കൗണ്ടിന്റെ ഉടമക്കോ, നിയമപരമായ അവകാശിക്കോ അതിലെ തുക പിന്‍വലിക്കാന്‍ സൗകര്യം നല്‍കുന്നതാണ് പുതിയചട്ടം.
അഞ്ചുവര്‍ഷം യാതൊരു ഇടപാടുകളുമില്ലാത്ത അക്കൗണ്ടുകളെയാണ് ബാങ്കുകള്‍ നിര്‍ജീവ അക്കൗണ്ടുകളായി പരിഗണിക്കുന്നത്. ഇത്തരം അക്കൗണ്ടുകളിലെ തുക ബാങ്കുകള്‍ സെന്‍ട്രല്‍ബാങ്കിന് കൈമാറണം. എത്രകാലം കഴിഞ്ഞാലും ഉപഭോക്താവിന് ഇതില്‍ അവകാശമുണ്ടാകും. എന്നാല്‍, സെന്‍ട്രല്‍ബാങ്കിലേക്ക് കൈമാറിയ തുകക്ക് പലിശയോ, ലാഭവിഹിതമോ നല്‍കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.