
ഷാര്‍ജ: ഷാര്‍ജയില്‍ ക്രൈസ്തവ ചര്‍ച്ചുകള്‍ ഉള്‍പ്പെടെ ആരാധനാലയങ്ങളിലെ ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം. കോവിഡ് 19 മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണിത്. മുസ്ലിം പള്ളികളില്‍ ജുമുഅ നമസ്കാരം പത്തു മിനിറ്റില്‍ ചുരുക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ആഴ്ച മുതല്‍ നിലവിലുണ്ട്. ഷാര്‍ജയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ആരാധനക്കായുള്ള ഒത്തുചേരല്‍ നിര്‍ത്തി വെക്കാന്‍ മതകാര്യ വകുപ്പ് നിര്‍ദേശിച്ചു.
കോവിഡ് 19 വൈറസിനെതിരെ രാജ്യമൊന്നാകെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ ഭക്തര്‍ തടിച്ചുകൂടുന്ന രണ്ടു ചര്‍ച്ചുകളില്‍ താത്കാലികമായി ആരാധനകള്‍ നിര്‍ത്തി വെക്കുന്നത്. യു.എ.ഇ സര്‍ക്കാര്‍ സുസജ്ജമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍, ആളുകള്‍ കൂട്ടംകൂടുന്നത് വൈറസ് വ്യാപനത്തിനിടയാക്കിയേക്കുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ചര്‍ച്ചുകളില്‍ തല്ക്കാലം ആരാധന ഒഴിവാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.