Currency

യുഎഇയില്‍ മധ്യാഹ്നവിശ്രമ നിയമം ഇന്ന്‍ അവസാനിക്കും

സ്വന്തം ലേഖകന്‍Thursday, September 15, 2016 5:15 am

ജൂണ്‍ 15 മുതലാണ് തൊഴില്‍ മന്ത്രാലയം തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചത്. ഇക്കാലയളവില്‍ ഉച്ചക്ക് പന്ത്രണ്ടര മുതല്‍ മൂന്ന് വരെ തൊഴിലാളികളെ തുറസായ സ്ഥലത്ത് ജോലി ചെയ്യിക്കരുത് എന്നായിരുന്നു നിര്‍ദേശം.

അബുദാബി: കടുത്ത വേനല്‍ ചൂട് കണക്കിലെടുത്ത് യു.എ.യില്‍ ഏര്‍പ്പെടുത്തിയ മധ്യാഹ്ന വിശ്രമ നിയമം ഇന്ന്‍ അവസാനിക്കും. ജൂണ്‍ 15 മുതലാണ് തൊഴില്‍ മന്ത്രാലയം തൊഴിലാളികള്‍ക്ക്  നിര്‍ബന്ധിത മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചത്. ഇക്കാലയളവില്‍ ഉച്ചക്ക് പന്ത്രണ്ടര മുതല്‍ മൂന്ന് വരെ തൊഴിലാളികളെ തുറസായ സ്ഥലത്ത് ജോലി ചെയ്യിക്കരുത് എന്നായിരുന്നു നിര്‍ദേശം.

ഇത്പന്ത്രണ്ടാം വര്‍ഷമാണ് യു.എ.ഇ മധ്യാഹ്നവിശ്രമ നിയമം ഏര്‍പ്പെടുത്തിയത്. തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 99.8 ശതമാനം കമ്പനികളും മധ്യാഹ്നവിശ്രമ നിയമം പാലിച്ചിട്ടുണ്ട്. 47 കമ്പനികള്‍ നിയമം ലംഘിച്ചതായും കണ്ടെത്തി. നേരത്തെ നിയമം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ 18 സംഘങ്ങളെ രാജ്യത്ത് നിയോഗിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x