Currency

കൊറോണ: ഇരുപതിനാല് മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കാന്‍ സംവിധാനവുമായി യു.എ.ഇ

സ്വന്തം ലേഖകന്‍Wednesday, February 12, 2020 10:45 am
corona-confirmation

ദുബായ്: യു.എ.ഇയില്‍ കോറോണ ലക്ഷണമുള്ളവരില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. നേരത്തേ ഏക വൈറോളജി ലാബിലാണ് യു.എ.ഇയില്‍ കെറോണ വൈറസ് സ്ഥിരീകരിക്കാന്‍ പരിശോധന നടത്തിയിരുന്നത്. ഇപ്പോള്‍ കൂടുതല്‍ വൈറോളജി ലാബുകളുമായി പരിശോധനക്ക് സംവിധാനം ഏര്‍പ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം പാലിച്ചായിരിക്കും നടപടികള്‍. കൊറോണ സംശയിക്കുന്നവരെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും മന്ത്രാലയം അന്തിമ രൂപം നല്‍കി.

കൊറോണ സ്ഥിരീകരിക്കാനും വിവരങ്ങള്‍ കൈമാറാനും ഏക ഔദ്യോഗിക സ്രോതസാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഭ്യൂഹങ്ങള്‍ ഒഴിവാക്കാനും കിംവദന്തികള്‍ പ്രചരിക്കുന്നത് അവസാനിപ്പിക്കാനും ഇത് സഹായിക്കും. കൊറോണ സംശയിക്കുന്നവരെ പരിശോധിക്കാനും രോഗനിര്‍ണയം നടത്താനും പ്രത്യേക ആശുപത്രികളെ നിയോഗിച്ചിട്ടുണ്ട്. ഏത് ആരോഗ്യ കേന്ദ്രത്തിലും കൊറോണ ലക്ഷണങ്ങളുമായി രോഗി എത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ ഇവര്‍ കൊറോണ ബാധിതരാണോ എന്ന് നിര്‍ണയിക്കാന്‍ കഴിയും.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x