Currency

യുഎഇ വികസന പദ്ധതി ചര്‍ച്ചാ സമ്മേളനം നാളെ ആരംഭിക്കും

സ്വന്തം ലേഖകന്‍Sunday, September 24, 2017 3:38 pm

യുഎഇ വിഷന്‍ 2021, യുഎഇ ശതാബ്ദി 2071 തുടങ്ങിയ സുപ്രധാന രാജ്യ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന സര്‍ക്കാര്‍ സമ്മേളനമാണ് നാളെ ആരംഭിക്കുന്നത്. സമ്മേളനത്തില്‍ കിരീടാവകാശികള്‍ ഉള്‍പ്പെടെ നാനൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കും.

അബുദാബി: യുഎഇ വികസന പദ്ധതി ചര്‍ച്ചാ സമ്മേളനം അബുദാബിയില്‍ നാളെ ആരംഭിക്കും. യുഎഇ വിഷന്‍ 2021, യുഎഇ ശതാബ്ദി 2071 തുടങ്ങിയ സുപ്രധാന രാജ്യ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന സര്‍ക്കാര്‍ സമ്മേളനമാണ് നാളെ ആരംഭിക്കുന്നത്. സമ്മേളനത്തില്‍ കിരീടാവകാശികള്‍ ഉള്‍പ്പെടെ നാനൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കും. രണ്ടുദിന സമ്മേളനത്തില്‍ സുപ്രധാന പദ്ധതികളുടെ പുരോഗതി വിലയിരുത്തും.

അടുത്ത മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളും യുഎഇ ശതാബ്ദി ആഘോഷം സംബന്ധിച്ച പ്രധാന തീരുമാനങ്ങളും സമ്മേളനത്തില്‍ ഉണ്ടാകും. നയപരമായി പ്രാധാന്യമുള്ള അഞ്ചു പദ്ധതികളും 120 ദേശീയ സംരംഭങ്ങളും ഉദ്ഘാടനം ചെയ്യും. രാജ്യാന്തര തലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍, അടുത്ത മൂന്നുവര്‍ഷത്തെ യുഎഇയുടെ ലക്ഷ്യങ്ങള്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x