Currency

ദേശീയ പതാക താഴെയിടുന്നവർക്ക് കടുത്ത ശിക്ഷയുമായി യുഎഇ

സ്വന്തം ലേഖകൻThursday, November 3, 2016 8:07 am

സാംസകാരിക-വിജ്ഞാന വികസന മന്ത്രാലയം പുറപ്പെടുവിച്ച യുഎഇ പതാക നിയമപ്രകാരം, ദേശീയ പതാകയെ പൊതു സമൂഹത്തിന് മുന്നില്‍ നശിപ്പിക്കുന്നതും, പരിഹസിക്കുന്നതും, അംഗ രാഷ്ട്രങ്ങളുടെ പതാകകള്‍ നശിപ്പിക്കുന്നതുമായ പ്രവർത്തികൾക്ക് ആറ് മാസം തടവും, ആയിരം ദിര്‍ഹം പിഴയും ലഭിക്കുന്നതാണ്.

അബുദാബി: ദേശീയ പതാകയെ അവഗണിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി യുഎഇ. സാംസകാരിക-വിജ്ഞാന വികസന മന്ത്രാലയം പുറപ്പെടുവിച്ച യുഎഇ പതാക നിയമപ്രകാരം, ദേശീയ പതാകയെ പൊതു സമൂഹത്തിന് മുന്നില്‍ നശിപ്പിക്കുന്നതും, പരിഹസിക്കുന്നതും, അംഗ രാഷ്ട്രങ്ങളുടെ പതാകകള്‍ നശിപ്പിക്കുന്നതുമായ പ്രവർത്തികൾക്ക് ആറ് മാസം തടവും, ആയിരം ദിര്‍ഹം പിഴയും ലഭിക്കുന്നതാണ്.

അതേസമയം തടവുശിക്ഷ സമൂഹസേവന കാര്യങ്ങളിലേര്‍പ്പെട്ട് ഒഴിവാക്കാനുള്ള സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്. തെരുവോ സ്കൂളുകളോ വൃത്തിയാക്കുക, സമാനമായ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക ഉള്‍പ്പെടെയുള്ള കാര്യങ്ങളാകും തടവു ശിക്ഷ ഒഴിവാക്കി നല്‍കാനുള്ള മാനദണ്ഡങ്ങള്‍. മൂന്ന് മാസത്തെ സാമൂഹ്യസേവനത്തിലൂടെ ആറ് മാസത്തെ തടവുശിക്ഷ ഒഴിവാക്കാനാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x