Currency

യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് മൂന്ന് മാസത്തെ വേതനത്തോട് കൂടിയ പ്രസവാവധി

സ്വന്തം ലേഖകൻTuesday, November 15, 2016 9:20 am

നിലവിലെ നിയമം ഭേദഗതി വരുത്തിയാണ് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഈ തീരുമാനം അറിയിച്ചിരിക്കുന്നത്. പ്രസവാവധിക്കു പുറമെ കുഞ്ഞുങ്ങള്‍ക്ക് നാലു മാസം പ്രായമാകും വരെ മുലയൂട്ടുന്നതിനായി ദിവസവം രണ്ടു മണിക്കൂര്‍ ഇടവേളയും ലഭിക്കുന്നതാണ്.

അബു ദാബി: യു.എ.ഇയിൽ സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് മൂന്ന് മാസത്തെ ശമ്പളത്തോട് കൂടിയ പ്രസവാവധി ലഭിക്കുന്ന വിധത്തിൽ പുതിയ നിയമം പ്രഖ്യാപിച്ചു. നിലവിലെ നിയമം ഭേദഗതി വരുത്തിയാണ് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഈ തീരുമാനം അറിയിച്ചിരിക്കുന്നത്. പ്രസവാവധിക്കു പുറമെ കുഞ്ഞുങ്ങള്‍ക്ക് നാലു മാസം പ്രായമാകും വരെ മുലയൂട്ടുന്നതിനായി ദിവസവം രണ്ടു മണിക്കൂര്‍ ഇടവേളയും ലഭിക്കുന്നതാണ്.

നിലവിൽ രണ്ട് മാസത്തെ പ്രസവാവധി മാത്രമായിരുന്നു നൽകിയിരുന്നത്. ഒൗദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിനു ശേഷം നാലു മാസത്തിനുള്ളില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ജീവനക്കാരുടെ മെഡിക്കല്‍ ലീവു ചട്ടത്തിലും മാറ്റമുണ്ട്. അംഗീകൃത ഡോക്ടറുടെ ശുപാര്‍ശ പ്രകാരം ഒരു അവധി അപേക്ഷയിന്‍മേല്‍ തുടര്‍ച്ചയായി അഞ്ചുദിവസത്തെ ലീവ് ലഭിക്കും, വര്‍ഷത്തില്‍ പരമാവധി 15 മെഡിക്കല്‍ ലീവുകൾ ലഭിക്കും. കുടുംബാംഗങ്ങളുടെ മരണത്തിൽ അഞ്ച് ദിവസത്തെ അവധിയും ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x