Currency

യുഎഇയില്‍ മഴ തുടരുന്നു; കേരളത്തിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ വൈകി

സ്വന്തം ലേഖകന്‍Saturday, March 25, 2017 8:33 am

ഇന്ത്യയിലെ വിവിധ സെക്ടറിലേക്കും മറ്റു രാജ്യങ്ങളിലേക്കും പുറപ്പെടേണ്ടതും ഇറങ്ങേണ്ടതുമായ നൂറിലേറെ വിമാന സര്‍വീസുകളെ മഴ തടസപ്പെടുത്തിയിട്ടുണ്ട്. വിമാനങ്ങള്‍ വൈകിയാണ് പുറപ്പെടുന്നത്.

ദുബായ്: യുഎഇയില്‍ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ വൈകി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേതുള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.

പുലര്‍ച്ചെ 2.45ന് പുറപ്പെടേണ്ട എമിറേറ്റ്‌സിന്റെ ദുബായ്-കൊച്ചി (ഇകെ 530) വിമാനം 3.31നാണ് പുറപ്പെട്ടത്. 3.05ന് പോകേണ്ട സ്‌പൈസ് ജെറ്റ് (എസ്ജി 018) 4.36നും ഉച്ചയ്ക്ക് 12.05ന് പോകേണ്ട ജെറ്റ് എയര്‍വെസ് (9ഡബ്ല്യു527) 1.54നും 1.30ന് പോകേണ്ട എയര്‍ ഇന്ത്യ (എഐ 934) 2.32നുമാണ് പോയത്. ദുബായില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യാ എക്‌സ്പ്രസ് (ഐഎക്‌സ് 344), ഇന്‍ഡിഗൊ (6ഇ 089), എയര്‍ ഇന്ത്യ (എഐ 938) വിമാനങ്ങളും വൈകിയാണ് പുറപ്പെട്ടത്.

ഇന്ത്യയിലെ വിവിധ സെക്ടറിലേക്കും മറ്റു രാജ്യങ്ങളിലേക്കും പുറപ്പെടേണ്ടതും ഇറങ്ങേണ്ടതുമായ നൂറിലേറെ വിമാന സര്‍വീസുകളെ മഴ തടസപ്പെടുത്തിയിട്ടുണ്ട്. വിമാനങ്ങള്‍ വൈകിയാണ് പുറപ്പെടുന്നത്. യാത്രക്കാര്‍ വിമാന സമയം അധികൃതരുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്ന് അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x