
ദുബായ്: കാലാവധി കഴിഞ്ഞ വീസകളും എമിറേറ്റ്സ് ഐഡികളും മറ്റും പുതുക്കുന്നത് ഘട്ടംഘട്ടമായിട്ടാകുമെന്ന് ദ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അധികൃതര്‍. മാര്‍ച്ച്, ഏപ്രില്‍ കാലയളവില്‍ കാലാവധി തീര്‍ന്നവരുടെ പുതുക്കല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. മേയില്‍ കാലാവധി കഴിഞ്ഞവരുടെ അപേക്ഷകള്‍ ഓഗസ്റ്റ് 11 മുതല്‍ സ്വീകരിക്കും. ജൂണ്‍ മുതല്‍ ജൂലൈ 11 വരെ കാലാവധി കഴിഞ്ഞവരുടെ അപേക്ഷകള്‍ സെപ്റ്റംബര്‍ 10 മുതല്‍ സ്വീകരിക്കും.
ജൂലൈ 11ന് ശേഷം കാലാവധി തീര്‍ന്നവരുടെ പുതുക്കല്‍ അപേക്ഷകള്‍ക്ക് പ്രത്യേക പരിധി ഇതുവരെ വെച്ചിട്ടില്ല. കോവിഡിനെ തുടര്‍ന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്ന വീസ കാലാവധി ഇളവുകളെല്ലാം കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. എല്ലാ തരത്തിലുള്ള വീസകളുടെയും കാലാവധി ഡിസംബര്‍ 31 വരെ ഉണ്ടാകും എന്ന മുന്‍ പ്രഖ്യാപനമാണ് അസാധുവാക്കിയത്. എന്‍ട്രി പെര്‍മിറ്റ്, ഐഡി കാര്‍ഡ് കാലാവധി എന്നിവയ്ക്കും ഇതു ബാധകമാണ്. രാജ്യത്തുള്ളവര്‍ക്ക് ഇവ പുതുക്കാന്‍ മൂന്നു മാസവും രാജ്യത്തിന് വെളിയില്‍ 6 മാസത്തില്‍ താഴെയായ താമസവീസക്കാര്‍ക്കും ജിസിസി പൗരന്മാര്ക്കും ഒരുമാസത്തെ സമയപരിധിയുമാണ് നല്‍കിയിട്ടുള്ളത്.
ഇതവര് യുഎഇയില്‍ വരുന്നതു മുതലുള്ള ഒരു മാസ കാലയളവാകും. ആറുമാസത്തില്‍ കൂടുതല്‍ വെളിയില്‍ താമസിച്ച് വീസ കാലാവധി കഴിഞ്ഞവര്‍ക്ക് യുഎഇയില്‍ വരാം. അതതു രാജ്യങ്ങളും യുഎഇയും വ്യോമഗതാഗതം പുനരാരംഭിക്കുന്ന ദിനം തൊട്ടാണ് ഇതിന്റെ കാലാവധി നിശ്ചയിക്കുന്നത്. എക്സംപ്ഷന്‍ കാലാവധി ഒഴികെയുള്ള കാലയളവിലെ പിഴകളും ഇനി ബാധകമാകും. കസ്മറ്റര്‍ സെന്ററുകളിലെ തിരക്ക് ഒഴിവാക്കാന്‍ പരമാവധി ഓണ്‍ലൈനായും സേവനങ്ങള്‍ നല്‍കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.