Currency

അന്താരാഷ്ട്ര കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയമത്തിന് യുഎഇല്‍ അംഗീകാരം

സ്വന്തം ലേഖകന്‍Friday, November 3, 2017 1:21 pm

അബൂദബി: അന്താരാഷ്ട്ര കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയമത്തിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ അംഗീകാരം നല്‍കി. ഇത് സംബന്ധിച്ച നിയമം സെപ്തംബര്‍ 18നാണ് പുറപ്പെടുവിച്ചത്. നിയമത്തിന് 46 വകുപ്പുകളുണ്ട്.

ഏതെങ്കിലും രാജ്യത്തിന്റെയോ വംശത്തിന്റെയോ ഗോത്രത്തിന്റെയോ മതത്തിന്റെയോ അംഗങ്ങളെ വധിക്കുക, വധിക്കാനുദ്ദേശിച്ച് പരിക്കേല്‍പിക്കുക, സംഘടിത ആക്രമണം നടത്തുക, മാനസികമായി ദ്രോഹിക്കുക, പൂര്‍ണമായോ ഭാഗികമായോ കൊല്ലുകയെന്ന ലക്ഷ്യത്തോടെ ദുരിത ജീവിത സാഹചര്യങ്ങളില്‍ വിടുക എന്നിവ നിയമപ്രകാരം വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുന്ന കുറ്റമാണ്.

മാനുഷികതക്ക് എതിരായ കുറ്റകൃത്യങ്ങള്‍, സര്‍ക്കാരിന്റെയോ മതങ്ങളുടെയോ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് നേരെയുള്ള ആക്രമണം, പീഡിപ്പിക്കല്‍, കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ കടത്തികൊണ്ടുപോകല്‍ എന്നിവയ്ക്കുള്ള ശിക്ഷയും നിയമത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x