ജ്യത്ത് തൊഴിലെടുക്കുന്നതിന് ഒരു വിദേശ രാജ്യത്തെ പൗരനും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
ദുബായ്: രാജ്യത്ത് തൊഴിലെടുക്കുന്നതിന് ഒരു വിദേശ രാജ്യത്തെ പൗരനും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള 200ലധികം രാജ്യക്കാർ നിലവിൽ രാജ്യത്തുണ്ടെന്നും മന്ത്രാലയത്തിന്റെ ദുബായ് ഓഫിസിലെ തൊഴില്‍ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് മുബാറക് അറിയിച്ചു.
ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ തീരുമാനങ്ങള്‍ തൊഴില്‍ ബന്ധങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണെന്നും അവ തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലുടമ തൊഴിലാളിയെ അയാളുടെ അവകാശങ്ങളെക്കുറിച്ചും ബാധ്യതയെക്കുറിച്ചും നേരത്തെ അറിയിക്കണമെന്നും വിദേശ തൊഴിലാളി രാജ്യത്ത് വന്നിറങ്ങുന്നതിന് മുമ്പ് തന്നെ അയാളുടെ ജോലി സമയമടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.