നേരത്തേ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തണോ വേണ്ടയോ എന്നത് തീരുമാനിക്കാന്‍ ജഡ്‍ജിമാര്‍ക്ക് വിവേചനാധികാരമുണ്ടായിരുന്നു. ഇതാണ് എടുത്തുകളഞ്ഞിരിക്കുന്നത്.
ഷാർജ: യു.എ.ഇയിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തുന്നത് നിർബന്ധമാക്കി. നേരത്തേ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തണോ വേണ്ടയോ എന്നത് തീരുമാനിക്കാന്‍ ജഡ്‍ജിമാര്‍ക്ക് വിവേചനാധികാരമുണ്ടായിരുന്നു. ഇതാണ് എടുത്തുകളഞ്ഞിരിക്കുന്നത്.
വലിയ കുറ്റങ്ങളില്‍ വിധിക്കാവുന്ന പരമാവധി പിഴ ലക്ഷം ദിര്‍ഹത്തില്‍നിന്ന് പത്ത് ലക്ഷം ദിര്‍ഹമായും ലഘുവായ കുറ്റകൃത്യത്തിന് വിധിക്കാവുന്ന പരമാവധി പിഴ 30,000 ദിര്‍ഹത്തില്‍നിന്ന് ലക്ഷം ദിര്‍ഹമായും വര്‍ധിപ്പിച്ചിട്ടുണ്ട്. കമ്പനികള്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലെ പിഴ 50,000 ദിര്‍ഹത്തില്‍നിന്ന് അഞ്ച് ലക്ഷം ദിര്‍ഹമായും വർധിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.