Currency

യുഎഇ വിപണിയില്‍ കാര്‍ഷികാധിഷ്ഠിത ഉല്‍പന്നങ്ങള്‍ കൂടുതലായി എത്തിക്കാൻ മലേഷ്യ

സ്വന്തം ലേഖകൻSaturday, October 29, 2016 5:52 pm

യുഎഇ വിപണിയില്‍ കാര്‍ഷികാധിഷ്ഠിത ഉല്‍പന്നങ്ങള്‍ കൂടുതലായി എത്തിക്കാൻ മലേഷ്യ നടപടികൾ ആരംഭിച്ചു. പത്തിലധികം പുതിയ ഉത്പന്നങ്ങള്‍ കഴിഞ്ഞ ദിവസം മലേഷ്യ യു.എ.ഇ വിപണിയിലിറക്കുകയുണ്ടായി.

കോലലമ്പൂർ/ദുബായ്: യുഎഇ വിപണിയില്‍ കാര്‍ഷികാധിഷ്ഠിത ഉല്‍പന്നങ്ങള്‍ കൂടുതലായി എത്തിക്കാൻ മലേഷ്യ നടപടികൾ ആരംഭിച്ചു. പത്തിലധികം പുതിയ ഉത്പന്നങ്ങള്‍ കഴിഞ്ഞ ദിവസം മലേഷ്യ യു.എ.ഇ വിപണിയിലിറക്കുകയുണ്ടായി. 11മത് മലേഷ്യ പഞ്ചവത്സര പദ്ധതി പകാരം മലേഷ്യയിലെ കാര്‍ഷിക മേഖല പ്രതിവര്‍ഷം മൂന്നര ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.

പുത്തന്‍ കണ്ടെത്തലുകളും ഗവേഷണവും വികസനവും കൊണ്ട് കാര്‍ഷിക മേഖലയെ ആധുനീകരിച്ച്‌ ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്തുന്നതും പദ്ധതിയുടെ ഭാഗമാണ്. അറബ് വിപണി മുന്നിൽക്കണ്ട് ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് സര്‍ട്ടിഫികേഷന്‍ നല്‍കി വിതരണം ചെയ്യാന്‍ പ്രത്യേക ശ്രദ്ധ തന്നെ തങ്ങള്‍ നല്‍കുന്നുവെന്ന് മലേഷ്യന്‍ കാര്‍ഷിക വിഭാഗം കോണ്‍സുല്‍ ഷാഹിദ് അബൂബക്കര്‍ പറഞ്ഞു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “യുഎഇ വിപണിയില്‍ കാര്‍ഷികാധിഷ്ഠിത ഉല്‍പന്നങ്ങള്‍ കൂടുതലായി എത്തിക്കാൻ മലേഷ്യ”

  1. Howdy! This is my first visit to your blog! We are a collection of volunteers
    and starting a new project in a community in the same niche.

    Your blog provided us valuable information to work on. You have done
    a extraordinary job!

Comments are closed.

Top
x