കുറഞ്ഞത് അഞ്ച് വര്‍ഷത്തെ മുന്‍പരിചയവും വേണം. താത്പര്യമുള്ളവര്‍ www.jobsnorka.gov.in എന്ന വെബ്സൈറ്റുവഴി അപേക്ഷിക്കണം. 2017 മാര്‍ച്ച് 16 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
റിയാദ്: യുഎയില്‍ നേഴ്സുമാര്‍ക്ക് വന്‍ തൊഴിലവസരം. യുഎഇയിലെ ഒയാസിസ് ആശുപത്രിയില്‍ മികച്ച ശമ്പളത്തോടെ സ്റ്റാഫ് നേഴ്സ് തസ്തികയിലേയ്ക്കാണ് അവസരങ്ങള്‍ ള്ളത്. ബിഎസ്സി നേഴ്സിംഗ് പാസായ സ്ത്രീകള്‍ക്കാണ് അവസരം.
ജോലി നേടുന്നതിന് അബുദാബി ആരോഗ്യ മന്ത്രാലയം നടത്തുന്ന പരീക്ഷ പാസായിരിക്കണം. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ മുന്‍പരിചയവും വേണം. താത്പര്യമുള്ളവര്‍ www.jobsnorka.gov.in എന്ന വെബ്സൈറ്റുവഴി അപേക്ഷിക്കണം. 2017 മാര്‍ച്ച് 16 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 16ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങളും haad rn വിജയിച്ച സര്‍ട്ടിഫിക്കറ്റും rcrtment.norka@kerala.gov.in എന്ന വെബ്സൈറ്റിലേയ്ക്ക് അയയ്ക്കണം. വിവരങ്ങള്‍ക്ക് demo.norkaroots.net/recruitment-2015.aspx എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.