Currency

ഡ്രൈവിങ്ങ് പരിശീലന ടെസ്റ്റ് ഏകീകരിക്കാനൊരുങ്ങി യു.എ.ഇ

സ്വന്തം ലേഖകന്‍Monday, October 8, 2018 1:43 pm

ദുബായ്: യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും ഡ്രൈവങ്ങ് പരിശീലന ടെസ്റ്റ് ഏകീകരിക്കും. എല്ലായിടങ്ങളിലും ഉയര്‍ന്ന ഗുണനിലവാരം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ വിവിധ എമിറേറ്റുകളില്‍ യു.എ.ഇ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള പരിശീലന മാനദണ്ഡങ്ങള്‍ പലതാണ്.

യു.എ.ഇയില്‍ എല്ലായിടങ്ങളിലും ഒറ്റ മാനദണ്ഡം ഏര്‍പ്പെടുത്തുന്നതിലൂടെ മികച്ച ഡ്രൈവിങ്ങ് സംവിധാനം ഉറപ്പാക്കാന്‍ പറ്റുമെന്നാണ്അധികൃതരുടെ വിലയിരുത്തല്‍. ആഭ്യന്തര മന്ത്രാലയം അടുത്തിടെ രൂപവത്കരിച്ച സമിതിയില്‍ ദുബായ് ആര്‍.ടി.എ പ്രതിനിധികളും ഉള്‍പ്പെടുന്നുണ്ട്. ഏറ്റവും മികച്ച മാനദണ്ഡം ഏതെന്ന് കണ്ടെത്തുകയും എല്ലാ എമിറേറ്റുകളിലും അത് നടപ്പില്‍ വരുത്തുകയുമാണ് സമിതിയുടെ ലക്ഷ്യം.

നിലവിലെ വ്യത്യസ്ത രീതികള്‍ ഏകീകരിക്കാന്‍ കുറച്ചു കൂടി കാലതാമസം ഉണ്ടായേക്കും. നിശ്ചിത ശതമാനം ക്ലാസുകള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ടെസ്റ്റിന് യോഗ്യത നേടൂ എന്നതാണ് ചില എമിറേറ്റുകളിലെ സ്ഥിതി. എന്നാല്‍ ചിലയിടങ്ങളില്‍ ചുരുക്കം ക്ലാസുകളിലൂടെ തന്നെ ടെസ്റ്റിന് അനുമതി ലഭിക്കുന്ന സാഹചര്യമുണ്ട്. റോഡപകടങ്ങള്‍ പരമാവധി കുറച്ചു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ്ഡ്രൈവിങ് ടെസ്റ്റ് ഏകീകരണ നിര്‍ദേശവും അധികൃതര്‍ പരിഗണിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x