മികച്ച നിലവാരമുള്ള സ്‌കൂളുകളും നിലവാരക്കവയും ഏതൊക്കെയെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. അബൂദബിയിലും ദുബായിലും സ്‌കൂള്‍ റേറ്റിങ് ലഭ്യമാണ്. എന്നാല്‍ വടക്കന്‍ എമിറേറ്റുകളിലെ രക്ഷിതാക്കള്‍ ഇതേ കുറിച്ച് ബോധവാന്മാരല്ല.
ദുബായ്: യു.എ.ഇയിലെ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വര്‍ധന അന്വേഷിക്കും. ഇതിനായി വിദ്യാഭ്യാസ മന്ത്രാലയം കമ്മിറ്റി രൂപവത്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹിം ആല്‍ ഹമ്മാദി അറിയിച്ചു. സ്വകാര്യ സ്‌കൂളുകള്‍ അംഗീകൃതമല്ലാത്ത ഫീസുകള്‍ ഈടാക്കുന്നതായ പരാതിയെ തുടര്‍ന്നാണ് നടപടി. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഫീസ് വര്‍ധനക്കെതിരെ ശക്തമായി രംഗത്തു വരികയും ചെയ്തിരുന്നു.
ഫീസ് വര്‍ധന അബൂദബി വിദ്യാഭ്യാസ സമിതിയും ദുബായിലെ വൈജ്ഞാനികമാനവ വികസന അതോറിറ്റിയും നിരീക്ഷിക്കുന്നുണ്ടെന്ന് പൊതു വിദ്യാഭ്യാസ സഹമന്ത്രി ജമീല ആല്‍ മുഹൈരി അറിയിച്ചു. നിശ്ചിത നിലവാരമില്ലാത്ത സ്‌കൂളുകളെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കുന്നല്ല. മാത്രവുമല്ല ഈടാക്കിയതില്‍ അംഗീകൃതമല്ലാത്ത ഫീസുകള്‍ മടക്കിക്കിട്ടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മികച്ച നിലവാരമുള്ള സ്‌കൂളുകളും നിലവാരക്കവയും ഏതൊക്കെയെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. അബൂദബിയിലും ദുബായിലും സ്‌കൂള്‍ റേറ്റിങ് ലഭ്യമാണ്. എന്നാല്‍ വടക്കന്‍ എമിറേറ്റുകളിലെ രക്ഷിതാക്കള്‍ ഇതേ കുറിച്ച് ബോധവാന്മാരല്ല. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കാവൂ എന്നാണ് യു.എ.ഇ ഫെഡറല്‍ നിയമത്തില്‍ അനുശാസിക്കുന്നത്. അന്താരാഷ്ട്ര സ്‌കൂളുകളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്നത്. ഏഷ്യന്‍ സ്‌കൂളുകളാണ് പൊതുവെ മിതമായ നിരക്ക് വാങ്ങുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.