
ദുബായ്: യുഎഇ സ്മാരകദിനം, 49ാം ദേശീയ ദിനം എന്നിവ പ്രമാണിച്ച് സ്വകാര്യമേഖലയ്ക്ക് മൂന്നു ദിവസം ശമ്പളത്തോടുകൂടിയ അവധി. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് അവധിയെന്ന് മനുഷ്യവിഭവ, സ്വദേശിവത്കരണ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.
വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാല്‍ തുടര്‍ച്ചയായ നാലു ദിവസം അവധിയാണ് ലഭിക്കുക. ശനിയാഴ്ച അവധിയുള്ളവര്‍ക്ക് ഒരു ദിവസം കൂടി ലഭിക്കും. പൊതുമേഖലയ്ക്ക് നേരത്തെ അഞ്ചു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.