Currency

യുഎഇ വിസകളുടെ കാലാവധി ഡിസംബര്‍ വരെ നീട്ടി; തിരിച്ചറിയല്‍കാര്‍ഡുകളുടെ കാലാവധിയിലും മാറ്റം

സ്വന്തം ലേഖകന്‍Tuesday, April 14, 2020 8:07 pm

ദുബായ്: രാജ്യത്തിനകത്തുള്ള സന്ദര്‍ശകരുടെയും താമസക്കാരുടെയും വിസാ കാലാവധി ഡിസംബര്‍ വരെ നീട്ടിയതായി യുഎഇ അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ഫെഡറല്‍ അതോറ്റി വക്താവ് കേണല്‍ ഖമീസ് ആല്‍ കഅബി പറഞ്ഞു.

രാജ്യത്തിന് പുറത്തുള്ള റെസിഡന്‍സി വിസക്കാരുടെ കാലാവധിയും മാര്‍ച്ച് ഒന്നിന് ശേഷം അവസാനിക്കുകയാണെങ്കില്‍ അത് ഡിസംബര്‍ വരെ നീട്ടിനല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച് തിരിച്ചറിയല്‍കാര്‍ഡുകളുടെ കാലാവധിയും ഡിസംബര്‍ വരെ നീട്ടിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x