Currency

ദേശീയ ദിനത്തോട് അനുബന്ധിച്ച് യുഎഇ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻThursday, November 17, 2016 8:45 pm

ദുബായ്: ദേശീയ ദിനത്തോട് അനുബന്ധിച്ച് യുഎഇ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന്, വ്യാഴാഴ്ച മുതല്‍ അവധി ആരംഭിക്കും. ഡിസംബര്‍ 4 ആണ് തുടര്‍ന്നുവരുന്ന പ്രവൃത്തിദിനമെന്ന് മാനവീക വിഭവശേഷി മന്ത്രാലയം അറിയിച്ചു.

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനും മന്ത്രാലയം ആശംസകള്‍ അര്‍പ്പിച്ചു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x