
ഷാര്‍ജ: യുഎഇയുെട വിവിധ മേഖലകളില്‍ നേരിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും വടക്കന്‍ എമിറേറ്റുകളിലും ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാനിലെ ബന്ദര്‍ അബ്ബാസ് ആണ്.
പരിഭ്രാന്തരായ പലരും കെട്ടിടങ്ങള്‍ക്കു പുറത്തിറങ്ങി. അതേസമയം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.