
ദുബായ്: പരമാവധി വേഗപരിധിയില്‍ ഇളവു നല്‍കുന്നത് ഒഴിവാക്കി യു.എ.ഇയിലെ മുഴുവന്‍ റോഡുകളിലും വേഗനിയന്ത്രണം ഏകീകരിക്കാന്‍ ആലോചന. ഇതു സംബന്ധിച്ച് പൊലീസ് വകുപ്പുകള്‍ വിദഗ്ധ പഠനം ആരംഭിച്ചതായി ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന്റെയും രാജ്യത്തെ ഗതാഗത വകുപ്പുകളുടെയൂം ഡയറക്ടറായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ വ്യക്തമാക്കി.
വാഹനാപകടങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതില്‍ ഇത് എത്രമാത്രം സഹായിക്കും എന്ന് പരിശോധിക്കും. അബൂദബിയില്‍ ഈയിടെ വേഗപരിധി ഇളവ് പിന്‍വലിച്ചിരുന്നു. മുന്‍പ് നിശ്ചയിച്ചിരുന്ന പരമാവധി വേഗതയെക്കാള്‍ 20 കിലോമീറ്റര്‍ വരെ വേഗത്തില്‍ വാഹനമോടിക്കുന്നതിന് തടസമില്ലായിരുന്നു. എന്നാല്‍ ആഗസ്റ്റ് 12 മുതല്‍ ഈ ഇളവ് നിര്‍ത്തലാക്കി ഇപ്പോള്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ പരമാവധി വേഗം നിശ്ചയിച്ചിരിക്കുന്ന റോഡില്‍ 81കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചാല്‍ പോലും റഡാറില്‍ കുടുങ്ങുകയും പിഴ അടക്കേണ്ടി വരികയും ചെയ്യും.
വാഹനാപകട മരണങ്ങള് ഈ വര്‍ഷം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷം ഈ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ എട്ടു ശതമാനം കുറവാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.