Currency

ഖോര്‍ഫക്കാന്‍ ബീച്ച് സന്ദര്‍ശകര്‍ക്കായി തുറന്നു

സ്വന്തം ലേഖകന്‍Monday, December 16, 2019 12:09 pm

ഷാര്‍ജ: ഉല്ലാസത്തിനും കായികവിനോദങ്ങള്‍ക്കും ഷോപ്പിങ്ങിനും അവസരമൊരുക്കി ഖോര്‍ഫക്കാന്‍ ബീച്ച് സന്ദര്‍ശകര്‍ക്കായി തുറന്നു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ബീച്ചിന്റെ മുഖച്ഛായ മാറ്റി 9.5 കോടി ദിര്‍ഹം ചെലവിലാണ് നവീകരണപദ്ധതി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് നിര്‍മാണം തുടങ്ങിയത്.

ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, വോളിബോള്‍ കോര്‍ട്ടുകള്‍. പരമ്പരാഗത ബോട്ട് യാത്രയ്ക്കുള്ള സൗകര്യം. നീന്താനും വാട്ടര്‍ സ്‌പോര്‍ട്‌സിനുമുള്ള പ്രത്യേക മേഖലകള്‍. ലൈഫ് ഗാര്‍ഡുകള്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ സേവനം. ഷോപ്പിങ് കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍. 6 ഫുഡ് ട്രക്കുകള്‍. ജോഗിങ്ങിനും സൈക്കിള്‍ യാത്രയ്ക്കുമായി പ്രത്യേക ട്രാക്കുകള്‍. 350 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നീ സൗകര്യങ്ങള്‍ ബീച്ചില്‍ ലഭ്യമാണ്.

ഷാര്‍ജ- ഖോര്‍ഫക്കാന്‍ ഹൈവേയിലൂടെ സന്ദര്‍ശകര്‍ക്ക് ഇവിടേക്ക് വേഗമെത്താം. 89 കിലോമീറ്ററാണു ദൂരം. ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രാസമയം 45 മിനിറ്റ് ആയി കുറഞ്ഞു. ഫുജൈറയില്‍ നിന്ന് 20 മിനിറ്റും കല്‍ബയില്‍ നിന്ന് 30 മിനിറ്റും മതിയാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x