അഭയാര്‍ഥി വിഷയത്തില്‍ യു.എൻ ആസ്ഥാനത്ത് നടന്ന ലോക നേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം ആല്‍ ഹാഷിമിയാണ് ഇക്കാര്യം അറിയിച്ചത്.
അബുദാബി: വരുന്ന അഞ്ച് വർഷത്തിനുള്ളിൽ 15,000 സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് യു.എ.ഇയുടെ പ്രഖ്യാപനം. അഭയാര്‍ഥി വിഷയത്തില്‍ യു.എൻ ആസ്ഥാനത്ത് നടന്ന ലോക നേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം ആല്‍ ഹാഷിമിയാണ് ഇക്കാര്യം അറിയിച്ചത്.
സിറിയൻ പ്രതിസന്ധിയ്ക്ക് മുമ്പ് തന്നെ 115,000 സിറിയക്കാര്‍ യു.എ.ഇയില്‍ ജീവിക്കാനും തൊഴിലെടുക്കാനും എത്തിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു. അഞ്ച് വര്‍ഷം കൊണ്ട് സിറിയന്‍ അഭയാര്‍ഥിളെ പിന്തുണക്കാനായി യു.എ.ഇ 75 കോടി ഡോളര്‍ ചെലവഴിച്ചിട്ടുണ്ട്. ജോര്‍ഡന്‍, വടക്കന്‍ ഇറാഖ്, ഗ്രീസ് എന്നിവിടങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ യു.എ.ഇ ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് താമസസൗകര്യവും ഒരുക്കുന്നു- അവർ കൂട്ടിച്ചേർത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.