Currency

യുഎഇയില്‍ രണ്ടുദിവസം പൊതുഗതാഗതം നിര്‍ത്തിവെക്കും

സ്വന്തം ലേഖകന്‍Thursday, March 26, 2020 10:09 am

ദുബായ്: ഇന്ന് മുതല്‍ യുഎഇയില്‍ പൊതുഗതാഗതവും നിലക്കും. ഇന്ന് രാത്രി എട്ട് മുതല്‍ ഞായറാഴ്ച രാവിലെ ആറ് വരെയാണ് ദുബായ് മെട്രോ ഉള്‍പ്പെടെ മുഴുവന്‍ പൊതുഗതാഗത സംവിധാനവും നിര്‍ത്തിവെക്കുന്നത്. പൊതുഗതാഗത സംവിധാനം അണുവിമുക്തമാക്കുന്നതിനാണ് നടപടി. രാജ്യമൊട്ടുക്ക് ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ഭക്ഷണം, മരുന്ന് എന്നീ ആവശ്യങ്ങള്‍ക്കല്ലാതെ ജനം പുറത്തിറങ്ങരുതെന്ന് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഊര്‍ജ, വാര്‍ത്താവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, മിലിറ്ററി, പൊലീസ്, ബാങ്കിങ്, സര്‍ക്കാര്‍ മാധ്യമങ്ങള്‍, ജലം-ഭക്ഷണം,വ്യോമയാനം, പോസ്റ്റല്‍, ഷിപ്പിങ്, ഫാര്‍മസ്യുട്ടിക്കല്‍സ്, സേവനമേഖല, നിര്‍മാണമേഖല, പെട്രോള്‍ സ്റ്റേഷന്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് ജോലി ആവശ്യാര്‍ഥം പുറത്തിറങ്ങാം. ഭക്ഷണ ശാലകള്‍, സഹകരണ സൊസൈറ്റികള്‍, ഗ്രോസറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍എന്നിവയുടെ പ്രവര്‍ത്തനത്തിന് തടസമുണ്ടാവില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x