നിശ്ചിത സമയത്ത് മുഴുവൻ ശമ്പളവും തൊഴിലാളികൾക്ക് ലഭ്യമാക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടികളും പുതിയ നിയമം ശുപാർശ ചെയ്യുന്നുണ്ട്. നൂറിലധികം ജീവനക്കാരുള്ള കമ്പനികൾക്കാണ് പ്രാരംഭഘട്ടത്തിൽ ഈ നിയമം ബാധകമാകുക.
അബു ദാബി: തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് ലഭ്യമാക്കുന്ന കാര്യം ഉറപ്പുവരുത്തുന്ന നിയമം യുഎഇയിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികളുടെ മുഴുവൻ ശമ്പളവും കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പ് വരുത്തി രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമവും അവകാശവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവെന്ന് യുഎഇ മാനവവിഭവശേഷി- സ്വദേശിവല്‍കരണ മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് അറിയിച്ചു.
നിശ്ചിത സമയത്ത് മുഴുവൻ ശമ്പളവും തൊഴിലാളികൾക്ക് ലഭ്യമാക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടികളും പുതിയ നിയമം ശുപാർശ ചെയ്യുന്നുണ്ട്. നൂറിലധികം ജീവനക്കാരുള്ള കമ്പനികൾക്കാണ് പ്രാരംഭഘട്ടത്തിൽ ഈ നിയമം ബാധകമാകുക.
അതാത് മാസത്തെ ശമ്പളം തുടക്കത്തിലെ പത്ത് ദിവസത്തിനുള്ളിൽ വിതരണം ചെയ്യണമെന്നും പതിനാറ് ദിവസം കഴിഞ്ഞും ശമ്പളം നൽകാത്ത പക്ഷം കമ്പനികൾക്ക് പുതിയ വർക്കിംഗ് പെർമിറ്റുകൾ അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. ഒരുമാസം ശമ്പളം നൽകാതെയിരിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടികൾ കൈക്കൊള്ളാൻ നിയമകാര്യവകുപ്പിനോട് ശുപാര്‍ശ ചെയ്യുന്നതുമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.