Currency

യുഎഇയില്‍ ചൂട് കൂടും; ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Tuesday, June 12, 2018 1:26 pm

ദുബായ്: യുഎഇയില്‍ വരുംദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍. ആഹാരകാര്യങ്ങളിലും യാത്രകളിലും വൈദ്യുതോപയോഗത്തിലും ശ്രദ്ധിക്കണം.

തേളുകളും പാമ്പുകളും പോലെയുള്ള വിഷജീവികള്‍ പുറത്തിറങ്ങുന്ന കാലമായതിനാല്‍ വില്ലകളിലും പാര്‍ക്കുകളിലും കരുതല്‍ ആവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. നാളെ മുതല്‍ ചൂടു കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x