ആശുപത്രികളില്‍ ചികില്‍സയ്ക്കെത്തുമ്പോള്‍ എമിറേറ്റ്സ് ഐഡിയും, ഇന്‍ഷുറന്‍സ് കാര്‍ഡും വെവ്വേറെ കൈയില്‍ കരുതണമെന്ന ബുദ്ധിമുട്ട് ഒഴിവാകുന്നതോടൊപ്പം മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ ദുരുപയോഗവും തട്ടിപ്പും കുറയ്ക്കാന്‍ പുതിയ സംവിധാനം വരുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിയാദ്: യുഎഇല്‍ താമസിക്കുന്നവരുടെ തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐഡി ഇനി മുതല്‍ ചികില്‍സയ്ക്കായുള്ള ഇന്‍ഷുറന്‍സ് കാര്‍ഡായി ഉപയോഗിക്കാം. രാജ്യത്തെ മുഴുവന്‍ പേര്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സും എമിറേറ്റ്സ് ഐഡിയും പരസ്പരം ബന്ധിപ്പിച്ചു കഴിഞ്ഞു.
ആശുപത്രികളില്‍ ചികില്‍സയ്ക്കെത്തുമ്പോള്‍ എമിറേറ്റ്സ് ഐഡിയും, ഇന്‍ഷുറന്‍സ് കാര്‍ഡും വെവ്വേറെ കൈയില്‍ കരുതണമെന്ന ബുദ്ധിമുട്ട് ഒഴിവാകുന്നതോടൊപ്പം മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ ദുരുപയോഗവും തട്ടിപ്പും കുറയ്ക്കാന്‍ പുതിയ സംവിധാനം വരുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം തന്നെ ഇതിനുള്ള നടപടി പൂര്‍ത്തിയാക്കും. ഓരോ വ്യക്തിയുടെയും ആരോഗ്യം, രോഗാവസ്ഥ, നല്കിയ ചികില്‍സ, കഴിക്കുന്ന മരുന്നുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ തിരിച്ചറിയല്‍ രേഖയില്‍ നിന്ന് തന്നെ ഓരോ ആശുപത്രിയിലും ലഭ്യമാക്കാന്‍ പുതിയ സംവിധാനത്തിന് കഴിയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.