
ഷാര്‍ജ: രാജ്യത്ത് വാറ്റ് പ്രാബല്യത്തിലാകുന്ന പശ്ചാത്തലത്തില്‍ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. മൂല്യവര്‍ധിത നികുതി, എക്‌സൈസ് നികുതി എന്നിവ ഉള്‍പ്പെടുത്തിയുള്ള വിലയാണ് ഉല്‍പന്നങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടതെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ജനുവരി ഒന്ന് മുതലാണ് രാജ്യത്ത് വാറ്റ് പ്രാബല്യത്തിലാകുന്നത്. നിയമലംഘനങ്ങള്‍, പിഴകള്‍ എന്നിവ സംബന്ധിച്ച പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാറ്റ്, എക്‌സൈസ് നികുതി എന്നിവ ഉള്‍പ്പെടുത്തിയുള്ള വില പ്രദര്‍ശിപ്പിച്ചിലെങ്കില്‍ 15000 ദിര്‍ഹം പിഴ അടക്കേണ്ടി വരും. തെറ്റായ രീതിയില്‍ നികുതി ഫയല്‍ ചെയ്താല്‍ ആദ്യ തവണ 300 ദിര്‍ഹവും തെറ്റ് ആവര്‍ത്തിച്ചാല്‍ 5000 ദിര്‍ഹവും പിഴ ഒടുക്കണം. വാറ്റ് ബാധകമാകുന്ന ഉല്‍പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടുത്തിയുള്ള പട്ടിക ഫെഡറല്‍ നികുതി അതോറിറ്റി തയാറാക്കിയിട്ടുണ്ട്.
പെട്രോള്‍ പോലെ എണ്ണയില്‍ നിന്നും വാതകത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വാറ്റ് ബാധകമാണ്. ലെഫ് ഇന്‍ഷുറന്‍സ് ഒഴികെയുള്ള എല്ലാ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്കും വാറ്റ് നല്‍കണം. അതിനാല്‍ ആരോഗ്യ, വാഹന, വസ്തു ഇന്‍ഷുറന്‍സിന് ചെലവ് വര്‍ധിക്കും.താമസ കെട്ടിടങ്ങളെയും ഫ്രീസോണിലെ കമ്പനികള്‍ക്കും വാറ്റ് ബാധകമല്ല. എന്നാല്‍ ഹോട്ടലുകളും മറ്റു വാണിജ്യ കെട്ടിടങ്ങളും വാറ്റിന്റെ പരിധിയില്‍ വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.