യുഎഇയിൽ കമ്പനി സ്പോൺസർഷിപ്പിൽ വീസയെടുത്ത തൊഴിലാളികളുടെ പാസ്‌പോർട്ടിൽ വീസ പതിക്കാനുള്ള സമയപരിധി പതിനാല് ദിവസ്മായി കുറയ്ക്കുന്നു.
ദുബായ്: യുഎഇയിൽ കമ്പനി സ്പോൺസർഷിപ്പിൽ വീസയെടുത്ത തൊഴിലാളികളുടെ പാസ്‌പോർട്ടിൽ വീസ പതിക്കാനുള്ള സമയപരിധി പതിനാല് ദിവസമായി കുറയ്ക്കുന്നു. നിലവിൽ രണ്ട് മാസമാണ് സമയപരിധി. ഇതാണിപ്പോൾ രണ്ട് ആഴ്ചയായി വെട്ടിക്കുറയ്ക്കുന്നത്. ഇതുവഴി തൊഴിലാളികളുടെ മാനസിക സമ്മർദവും തൊഴിൽ പരാതികളും കുറയ്ക്കാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്.
രാജ്യത്തു വിദേശ തൊഴിലാളി എത്തിയതിനു ശേഷമുള്ള 14 ദിവസത്തിനുള്ളിൽ തൊഴിലാളിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി ലേബർ കാർഡ്, വിസ അപേക്ഷകൾ സമർപ്പിച്ചിരിക്കണമെന്നും അല്ലാത്ത പക്ഷം വൈകുന്ന ഓരോ മാസത്തിനും 500 ദിർഹം പിഴ കമ്പനി നൽകേണ്ടി വരുമെന്നാണ് പുതിയ നിർദേശം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.