Currency

യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യം മെയ് ഒന്നുമുതല്‍

സ്വന്തം ലേഖകന്‍Wednesday, April 26, 2017 4:58 pm

അമേരിക്കന്‍ വീസയോ, ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം വിമാനത്താവളം, തുറമുഖം, അതിര്‍ത്തി കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്കു ഇതുസംബന്ധിച്ച നിര്‍ദ്ദേശം കൈമാറി.

ദുബായ്: ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യം മെയ് ഒന്നുമുതല്‍ നിലവില്‍ വരും. അമേരിക്കന്‍ വീസയോ, ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം വിമാനത്താവളം, തുറമുഖം, അതിര്‍ത്തി കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്കു ഇതുസംബന്ധിച്ച നിര്‍ദ്ദേശം കൈമാറി.

കഴിഞ്ഞ മാസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അമേരിക്കന്‍ വീസയുള്ള ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യം നല്‍കാന്‍ തീരുമാനിച്ചത്. പതിനാലു ദിവസത്തേയ്ക്കുള്ള വീസയാണ് ലഭിക്കുന്നത്. ഒറ്റത്തവണ 14 ദിവസംകൂടി നീട്ടാനും സൗകര്യമുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കാനും രാജ്യാന്തര വിനോദ സഞ്ചാര രംഗത്ത് യുഎഇയ്ക്ക് കൂടുതല്‍ കരുത്ത് ആര്‍ജിക്കാനും പുതിയ നടപടി സഹായിക്കും.

യുഎഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയില്‍നിന്നു കഴിഞ്ഞ വര്‍ഷം 16 ലക്ഷം വിനോദ സഞ്ചാരികളാണ് യുഎഇയിലെത്തിയത്. അരലക്ഷം യുഎഇ സ്വദേശികള്‍ ഈ സമയം ഇന്ത്യയും സന്ദര്‍ശിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x