Currency

യുഎഇ ഫ്രീസോണുകളിൽ ഇന്ത്യൻ നിക്ഷേപകരുടെ എണ്ണം വർദ്ധിക്കുന്നു

സ്വന്തം ലേഖകൻSaturday, September 24, 2016 12:00 pm

യുഎഇ ഫ്രീസോണുകളിലെ ഇന്ത്യൻ നിക്ഷേപരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഒരു മണിക്കൂര്‍ കൊണ്ട് കമ്പനി രജിസ്ട്രേഷന്‍, നികുതി രഹിത സമ്പദ് ഘടന, വരുമാന നേട്ടം എന്നിവയാണു ഈ മേഖലയിലേക്ക് ഇന്ത്യൻ നിക്ഷേപകരെ കൂടുതലായി ആകർഷിക്കാൻ ഇടയാക്കുന്നത്.

അബു ദാബി: യുഎഇ ഫ്രീസോണുകളിലെ ഇന്ത്യൻ നിക്ഷേപരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഷാര്‍ജ ഹംരിയ്യ ഫ്രീസോണിലെ 6500 ഓളം കമ്പനികളില്‍ 40 ശതമാനത്തിലേറെയും ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകരുടേതാണെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.  ഒരു മണിക്കൂര്‍ കൊണ്ട് കമ്പനി രജിസ്ട്രേഷന്‍, നികുതി രഹിത സമ്പദ് ഘടന, വരുമാന നേട്ടം എന്നിവയാണു ഈ മേഖലയിലേക്ക് ഇന്ത്യൻ നിക്ഷേപകരെ കൂടുതലായി ആകർഷിക്കാൻ ഇടയാക്കുന്നത്.

അതേസമയം നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായി കൊച്ചി, മുംബൈ, ദല്‍ഹി, ചെന്നൈ ഉള്‍പ്പെടെ പ്രധാന ഇന്ത്യൻ നഗരങ്ങളില്‍ പതിവായി റോഡ് ഷോ നടത്തുന്നുമുണ്ട് യുഎഇ ഫ്രീസോൺ അധികൃതർ. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയിൽ വിദേശ നിക്ഷേപം വർദ്ധിപ്പിക്കാൻ രാജ്യം ശ്രമിക്കുമ്പോൾ ആണ~ യുഎഇയിൽ ഇന്ത്യൻ നിക്ഷേപകരുടെ എണ്ണം വർദ്ധിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x