
ഷാര്‍ജ: യുഎഇയിലെ എമിറേറ്റ്‌സ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച മുതല്‍ അറ്റകുറ്റപ്പണിപ്പണികള്‍ ആരംഭിക്കുന്നതിനാലാണ് റോഡിലെ ചില ലേനുകള്‍ അടച്ചിടുന്നത്. ഏഴ് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം. റാസല്‍ഖൈമ ഭാഗത്തേക്ക് തിലാല്‍ സിറ്റി എന്‍ട്രന്‍സിന് സമീപത്തും ദുബായിലേക്കുള്ള വഴിയില്‍ അല്‍ ബദീയിലെ അഡ്‌നോക്ക് സ്റ്റേഷന് സമീപത്തുമായിരിക്കും റോഡ് അടയ്ക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.