Currency

യുഎഇയില്‍ ആദ്യ മൊബൈല്‍ എടിഎമ്മുമായി യുഎഇ എക്‌സ്‌ചേഞ്ച് രംഗത്ത്

സ്വന്തം ലേഖകന്‍Monday, May 22, 2017 8:53 am

ദുബായ്: യുഎഇയില്‍ ആദ്യ മൊബൈല്‍ എടിഎം സംരംഭവുമായി യുഎഇ എക്‌സ്‌ചേഞ്ച്. ബ്രാന്‍ഡിന്റെ ശമ്പള സംരക്ഷണ സംവിധാനമായ ‘സ്മാര്‍ട്ട് പേ’യുടെ 11ാം വാര്‍ഷികത്തില്‍ ദുബായില്‍ നടന്ന പരിപാടിയിലാണ് യുഎഇ എക്‌സ്‌ചേഞ്ച് നേതൃസംഘം മൊബൈല്‍ എക്‌സ്‌ചേഞ്ച് അവതരിപ്പിച്ചത്.

ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ഉപയോക്താക്കള്‍ക്ക് താമസസ്ഥലത്ത് ധനവിനിമയ സേവനങ്ങളെത്തിക്കുന്നതിനാണ് യുഎഇ എക്‌സ്‌ചേഞ്ച് പുതിയ സംരംഭം ആരംഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ പ്രധാന ലേബര്‍ ക്യാംപ് പ്രദേശങ്ങള്‍ ഉള്‍പ്പെടെ ദുബായില്‍ മൊബൈല്‍ എക്‌സ്‌ചേഞ്ച് സഞ്ചരിക്കും. സന്ദര്‍ശന സമയത്ത് ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ശമ്പളം പിന്‍വലിക്കാനും പണമയയ്ക്കാനും സാധിക്കും.

ദൂരെ പ്രദേശങ്ങളില്‍ താമസിക്കുന്ന ഉപയോക്താക്കള്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് പ്രയാസപ്പെടുന്നത് ശ്രദ്ധിച്ചതിനാലാണ് മൊബൈല്‍ എക്‌സ്‌ചേഞ്ച് തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ പ്രമോദ് മങ്ങാട്ട് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x