ലണ്ടന്‍: ഇന്ത്യ സന്ദര്‍ശിക്കുന്ന വനിതാ വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുകെയും യുഎസും. ഇന്ത്യയില്‍ അടുത്തിടയുണ്ടായ പീഡനപരമ്പരകളുടെ പശ്ചാത്തലത്തിലാണ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരക്കുന്നത്. ദുരനുഭവങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈപ്പറ്റണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. പൊലീസ് ഇംഗ്ലീഷ് പരിഭാഷ നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ പരാതിക്കാരി റിപ്പോര്‍ട്ടില്‍ ഒപ്പ് വയ്ക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷ് പരിഭാഷ കേട്ട ശേഷം മാത്രം ഒപ്പുവച്ചാല്‍ മതിയെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
ബ്രിട്ടീഷ് പൗരയായ ഒരു യുവതി ആക്രമണത്തിനിരയായാല്‍ ഇരയെന്ന നിലയില്‍ അവരുടെ അവകാശങ്ങളേകുറിച്ചും അവര്‍ക്ക് ലഭിക്കേണ്ട നിയമ പരിരക്ഷയെ കുറിച്ചും നിര്‍ദേശത്തില്‍ പറയുന്നു. വനിതാ വിനോദ സഞ്ചാരികളോട് ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.