ബ്രിട്ടീഷുകാർക്ക് ചെയ്യാൻ സാധിക്കുന്ന തൊഴിലുകൾ വിദേശികൾക്ക് നൽകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന കൺസർവേറ്റീവ് പാർട്ടി നിലപാട് അനുവദനീയമല്ലെന്ന് വിവിധ ബിസിനസ് ഗ്രൂപ്പുകളും എതിർകക്ഷി എംപിമാരും വ്യക്തമാക്കി.
ലണ്ടൻ: തൊഴിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി രാജ്യത്തേക്ക് കുടിയേറുന്ന വിദേശികളെ നിയന്ത്രിക്കണമെന്ന ഹോം സെക്രട്ടറി അംബെർ റുഡ്ഡിന്റെ പ്രസ്ഥാവനയ്ക്കെതിരെ രാജ്യത്തെ ബിസിനസ് രംഗത്തെ പ്രമുഖർ. ബ്രിട്ടീഷുകാർക്ക് ചെയ്യാൻ സാധിക്കുന്ന തൊഴിലുകൾ വിദേശികൾക്ക് നൽകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന കൺസർവേറ്റീവ് പാർട്ടി നിലപാട് അനുവദനീയമല്ലെന്ന് വിവിധ ബിസിനസ് ഗ്രൂപ്പുകളും എതിർകക്ഷി എംപിമാരും വ്യക്തമാക്കി.
വിദേശികൾ ബ്രിട്ടീഷുകാരുടെ തൊഴിൽ അവസരങ്ങൾ തട്ടിയെടുക്കുന്നെന്ന പ്രസ്ഥാവന പിൻവലിക്കാൻ ഹോം സെക്രട്ടറി തയ്യാറാകണമെന്ന് ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഡയറക്റ്റേഴ്സിലെ എംപ്ലോയ്മെന്റ് ആൻഡ് സ്കിൽഡ് പോളിസി മേധാവിയായ സീമസ് നെവിൽ ആവശ്യപ്പെട്ടു. നിലവിൽ യുകെയിൽ തൊഴിലവസരങ്ങൾ ധാരാളമുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.