Currency

ഇംഗ്ലണ്ടിൽ വിവിധ കുറ്റങ്ങൾക്കുള്ള പിഴ വർധിപ്പിക്കാൻ തീരുമാനം

സ്വന്തം ലേഖകൻWednesday, January 25, 2017 6:04 pm

ഇംഗ്ലണ്ടിലും വെയ്ല്‍സിലും വിവിധ കുറ്റങ്ങൾക്ക് ഈടാക്കുന്ന പിഴതുക വർധിപ്പിക്കുന്നു.

ലണ്ടൻ: ഇംഗ്ലണ്ടിലും വെയ്ല്‍സിലും വിവിധ കുറ്റങ്ങൾക്ക് ഈടാക്കുന്ന പിഴതുക വർധിപ്പിക്കുന്നു. അമിത വേഗതയില്‍ വാഹനമോടിച്ചാല്‍ ഈടാക്കുന്ന പിഴയില്‍ 50 ശതമാനം വര്‍ധനയും മോട്ടോര്‍വേയില്‍ 101 മൈല്‍ വേഗതയിലും 20 മൈല്‍ വേഗതയില്‍ സഞ്ചരിക്കേണ്ട പാതയില്‍ 41 മൈല്‍ വേഗതയിലും സഞ്ചരിച്ചാല്‍ ആഴ്ചയില്‍ ലഭിക്കുന്ന വരുമാനത്തിന്റെ 150 ശതമാനം പിഴയും ഈടാക്കുന്നതടക്കമുള്ള തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്.

മൃഗങ്ങള്‍ക്കു നേരെയുള്ള ക്രൂരത ക്യാമറയില്‍ പകര്‍ത്തിയാല്‍ ജയില്‍ശിക്ഷ നൽകാനും തീരുമാനിച്ചിട്ടുണ്ട്. നായ്ക്കള്‍ക്കു നേരേയാണ് ഇപ്പോള്‍ പ്രധാനമായും ക്രൂരത നടക്കുന്നത്. പിഴ വര്‍ധിപ്പിച്ചതോടെ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവ് വരുമെന്നാണ് പ്രതീക്ഷ. ഏപ്രില്‍ 24 മുതല്‍ പുതിയ തീരുമാനം നിലവില്‍ വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x