ലണ്ടൺ: ബ്രിട്ടണിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ്. തെരേസ മേയ് നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ജെറെമി കോര്‍ബിന്‍ നയിക്കുന്ന ലേബർ പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വോട്ടെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
650 സീറ്റുകളിലേക്ക് 3,303 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി, സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി, യുകെ ഇന്‍ഡിപെന്‍ഡന്‍റ് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി എന്നീ കക്ഷികളുടെയും മത്സരാർത്ഥികൾ ശക്തരാണ്.
രാത്രി പത്തുവരെ പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ടുചെയ്യാനാകും. വൈകുന്നേരം വരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകളും സാധുവായിരിക്കും. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. വെള്ളിയാഴ്ച രാവിലെ ഫലങ്ങള്‍ പ്രഖ്യാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.