നാളെ രാത്രി പത്തുവരെ പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ടുചെയ്യാനാകും
ലണ്ടൺ: ബ്രിട്ടണ്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. എട്ടാഴ്ചയോളം നീണ്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. രണ്ടാഴ്ചയ്ക്കിടെ മാഞ്ചസ്റ്ററിലും ലണ്ടനിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ തെരഞ്ഞെടുപ്പ് പോളിംഗ് ശതമാനത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
നാളെ രാത്രി പത്തുവരെ പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ടുചെയ്യാനാകും. നാളെ വൈകുന്നേരം വരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകളും സാധുവായിരിക്കും. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. വെള്ളിയാഴ്ച രാവിലെ ഫലങ്ങള്‍ പ്രഖ്യാപിക്കും.
ഏപ്രിൽ 18നു അപ്രതീക്ഷിതമായായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒരു പാര്‍ട്ടിയും കേവലഭൂരിപക്ഷം ഉറപ്പിക്കില്ലെന്നാണു ഒടുവിൽ പുറത്തുവന്ന സർവ്വേഫലങ്ങൾ നൽകുന്ന സൂചന.
650 അംഗങ്ങളുള്ള ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിനുവേണ്ടത് 326 സീറ്റാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.