ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങൾ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ചതിന് ബ്രിട്ടീഷ് ഗ്ലാമർ മോഡലിനെ ബ്രിട്ടീഷ് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഇരുപത്തിയേഴുകാരിയായ കിംബര്‍ലി മൈനേഴ്സ് ആണ് അറസ്റ്റിലായത്.
ലണ്ടൻ: ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങൾ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ചതിന് ബ്രിട്ടീഷ് ഗ്ലാമർ മോഡലിനെ ബ്രിട്ടീഷ് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഇരുപത്തിയേഴുകാരിയായ കിംബര്‍ലി മൈനേഴ്സ് ആണ് അറസ്റ്റിലായത്.
രഹസ്യമായി ഇസ്ലാം മതം സ്വീകരിച്ചശേഷം സോഷ്യല്‍ മീഡിയയിലൂടെ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്ന പ്രവർത്തികളിൽ ഇവർ ഏർപ്പെട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ ഇവർക്ക് ഇത് സംബന്ധിച്ച് പോലീസ് കർശന താക്കീത് നൽകിയിരുന്നു. അറസ്റ്റിലായ മൈനേഴ്സിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ബ്രാഡ്ഫോര്‍ഡിലെ ഇവരുടെ വസതിയിലും പോലീസ് പരിശോധന നടത്തി. ഇസ്ലാമിക് സ്റ്റേറ്റിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്നതിൽ ഇവർക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.