തുണികള്‍ , ഭക്ഷണം, ഇലക്ട്രിസിറ്റി, വിമാനയാത്ര എന്നിവയുടെ ചെലവ് ഇതുമൂലം കൂടിയിരിക്കുകയാണ്.
ലണ്ടൺ: യുകെയിലെ പണപ്പെരുപ്പം 2013 സെപ്തംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. 2.7 ശതമാനമാണ് നിലവിലെ പണപ്പെരുപ്പ നിരക്ക്. കഴിഞ്ഞ മാർച്ചിൽ ഇത് 2.3 ശതമാനം ആയിരുന്നു. പണപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തില്‍ താഴെയാക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ശ്രമം തുടരുന്നതിനിടെയാണ് നിരക്ക് വർധന.
തുണികള്‍ , ഭക്ഷണം, ഇലക്ട്രിസിറ്റി, വിമാനയാത്ര എന്നിവയുടെ ചെലവ് ഇതുമൂലം കൂടിയിരിക്കുകയാണ്. ഈസ്റ്ററിനു ശേഷം വിമാന ടിക്കറ്റ് നിരക്ക് 18.6 ശതമാനം കൂടിയപ്പോൾ സ്ത്രങ്ങള്‍ ആറു വര്‍ഷത്തെ ഉയര്‍ന്ന വിലയിലാണ് ഇപ്പോൾ വിൽക്കപ്പെടുന്നത്. അതേസമയം പെട്രോള്‍, ഡീസല്‍ , ഗ്യാസ് എന്നിവയുടെ വിലയില്‍ കുറവുണ്ടായി. എന്നാൽ ഭക്ഷണത്തിന്റെയും ഇലക്ട്രിസിറ്റിയുടെയും വില കൂടുകയും ചെയ്തു.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് പ്രകാരം വീട്ടു ചെലവ് മാര്‍ച്ചിലെ 2.3 ശതമാനത്തില്‍ നിന്ന് ഒരു മാസം കൊണ്ട് 2.6 ശതമാനമായി വർധിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.