
ലണ്ടന്‍: ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ബ്രിട്ടനില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ലോറന്‍സ് ബ്രാന്‍ഡ് എന്ന യുവാവിനാണ് റീഡിംഗ് ക്രൗസ് കോടതി ശിക്ഷ വിധിച്ചത്. 2018ലെ ക്രിസ്മസ് ദിനത്തില്‍ ഭാര്യ എയ്ഞ്ചല മിത്തലിനെ(42) ലോറന്‍സ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
വിവാഹമോചനം ആവശ്യപ്പെട്ടതിനാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. എയ്ഞ്ചലയുടെ കഴുത്തിലും നെഞ്ചിലുമായി 59 തവണയാണ് ലോറന്‍സ് കുത്തിയത്. കുത്തുന്നതിനിടെ ഒരു കത്തി ഒടിഞ്ഞ് പോയി. പിന്നീട് മറ്റൊരു കത്തിയെടുത്ത് നിരവധി തവണ ലോറന്‍സ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. രാത്രിയില്‍ ഭാര്യ ഉറങ്ങിക്കിടന്നപ്പോള്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് ലോറന്‍സ് തുരുതുരാ കുത്തുകയായിരുന്നു. കൊലപാതകവിവരം ലോറന്‍സ് തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത്.
വര്‍ഷങ്ങളായി ലോറന്‍സ് ശാരീരികമായും മാനസികമായും എയ്ഞ്ചലയെ പീഡിപ്പിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തി. ഇതില്‍ സഹികെട്ടാണ് എയ്ഞ്ചല വിവാഹമോചനം ആവശ്യപ്പെട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.