Currency

9250 പൗണ്ടായി ട്യൂഷന്‍ ഫീസ് നിലനിർത്തുമെന്ന് തെരേസ മേയ്

സ്വന്തം ലേഖകൻSunday, October 1, 2017 3:06 pm

ലണ്ടൺ: രാജ്യത്തെ ട്യൂഷന്‍ ഫീസ് 9250 പൗണ്ടായി നിലനിർത്തുമെന്ന് യുകെ പ്രധാനമന്ത്രി തെരേസ മേയ്. വരുന്ന തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ വോട്ട് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണു ഈ നീക്കം. 25,000 പൗണ്ട് വരുമാനം ലഭിക്കാതെ വായ്പകളുടെ തിരിച്ചടവ് ആരംഭിക്കേണ്ടതില്ലെന്നും തെരേസ മേയ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സിൽ അഭിപ്രായപ്പെട്ടു.

അധികാരത്തിലേറിയാല്‍ ട്യൂഷന്‍ ഫീസ് പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ലേബര്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തെരേസയുടെ വാഗ്ദാനം. 2018-19 ല്‍ ട്യൂഷന്‍ ഫീസില്‍ 250 പൗണ്ടിന്റെ വര്‍ധനയാണ് വരുത്തിയത്. തന്മൂലം ഉന്നത വിദ്യാഭ്യാസം നേടാന്‍ വന്‍ ചെലവാണെന്നാണു വിലയിരുത്തൽ.

പുതിയ വീടുകള്‍ വാങ്ങാനായി പ്രത്യേക പദ്ധതി കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവിൽ യുവാക്കളില്‍ പലരും പുതിയ വീട് വാങ്ങുന്നതില്‍ നിന്ന് പിൻവലിയുകയാണ്. ഇതിനു കാരണം ഭവന വായ്പകള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടും പലിശ നിരക്കുമാണ്. അതിനാൽ ഇക്കാര്യത്തിൽ ഇളവ് കൊണ്ടുവരാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x