യുകെ പൗരന് ലഭിക്കുന്നതിനേക്കാൾ വളരെ കുറവ് ശമ്പളമാണു രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന വിദേശികൾക്കു ലഭിക്കുന്നത്
ലണ്ടൺ: രാജ്യത്ത് വംശീയ വിവേചനം വർധിക്കുന്നുവെന്ന് സാധൂകരിക്കുന്ന മറ്റൊരു റിപ്പോർട്ട് പുറത്ത്. യുകെ പൗരന് ലഭിക്കുന്നതിനേക്കാൾ വളരെ കുറവ് ശമ്പളമാണു രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന വിദേശികൾക്കു ലഭിക്കുന്നതെന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. തന്മൂലം വംശീയമായി വ്യത്യാസമുള്ളവര്‍ക്കിടയില്‍ ജീവിത സാഹചര്യവും വ്യത്യാസമായി കൊണ്ടിരിക്കുകയാണ്.
ബ്രിട്ടീഷുകാരനെക്കാള്‍ വരുമാനത്തില്‍ 8900 പൗണ്ടിന്റെ കുറവാണ് ബംഗ്ലാദേശിക്കുള്ളത്. പാക്കിസ്ഥാനികള്‍ക്കാണെങ്കില്‍ 8700 പൗണ്ടും. ആഫ്രിക്കക്കാരനാണെങ്കില്‍ 5600 പൗണ്ടാണ് കുറവുള്ളത്. ഇന്ത്യക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും നല്‍കുന്ന ശമ്പളത്തില്‍ അന്തരം നിലനില്‍ക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.