ഏഴായിരത്തോളം കുടുംബങ്ങളെയാണ് ഇപ്പോൾ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
ലണ്ടന്‍: ബ്രിട്ടന്റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ തീരം മുഴുവന്‍ വെള്ളപ്പൊക്കഭീഷണിയിലാണ്. ഏഴായിരത്തോളം കുടുംബങ്ങളെയാണ് ഇപ്പോൾ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
എസെക്‌സ്, നോര്‍ഫോക്‌സ്, സസെക്‌സ് എന്നിവിടങ്ങളിലായി വിവിധ പരിസ്ഥിതി ഏജന്‍സികള്‍ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ കടൽക്ഷോഭത്തിന് സാധ്യതയുണ്ട്.
ഇതിനിടെ മഞ്ഞുവീഴ്ചയിൽ ബ്രിട്ടനിലെ റെയ്ല്‍, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങള്‍ അവതാളത്തിലാകുകയും ചെയ്തു. കെന്റിലും സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.