Currency

അനധികൃത കുടിയേറ്റം തടയാന്‍ യുകെ മതില്‍ നിര്‍മിക്കുന്നു

സ്വന്തം ലേഖകൻThursday, September 8, 2016 11:21 am

30 ലക്ഷം ഡോളർ ചിലവിട്ട് തുറമുഖത്തേക്കുള്ള അപ്രോച്ച്‌ റോഡില്‍ 13 അടി ഉയരത്തില്‍ ഒരു കിലോമീറ്റര്‍ നീളത്തിൽ നിർമ്മിക്കുന്ന മതിലിന്റെ നിർമ്മാണപ്രവർത്തികൾ ഈ മാസം ആരംഭിക്കും.

ലണ്ടൻ: അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി ഫ്രഞ്ച് തുറമുഖ നഗരമായ കലെയോട് ചേർന്ന്  യുകെ മതില്‍ നിര്‍മിക്കാനൊരുങ്ങുന്നു. 30 ലക്ഷം ഡോളർ ചിലവിട്ട് തുറമുഖത്തേക്കുള്ള അപ്രോച്ച്‌ റോഡില്‍ 13 അടി ഉയരത്തില്‍ ഒരു കിലോമീറ്റര്‍ നീളത്തിൽ നിർമ്മിക്കുന്ന മതിലിന്റെ നിർമ്മാണപ്രവർത്തികൾ ഈ മാസം ആരംഭിക്കും.

ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.  മതില്‍ നിര്‍മാണം സംബന്ധിച്ചു ഫ്രാന്‍സുമായി മാര്‍ച്ചില്‍ കരാര്‍ ഒപ്പിട്ടിരുന്നു.

ഫ്രഞ്ചു തുറമുഖമായ കലെയില്‍നിന്നു കടലിനടിയിലൂടെയുള്ള തുരങ്കത്തിലൂടെ ബ്രിട്ടനിലെ ഡോവറിലേക്കു പോകുന്ന ട്രക്കുകളിലും മറ്റും അനധികൃതമായി കടന്നുകൂടി നിരവധി പേര്‍ ബ്രിട്ടനിലെത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണു മതിൽ നിർമിക്കാൻ തീരുമാനിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x