Currency

വരുന്നത് നാല് മാസം നീളുന്ന കൊടുംശൈത്യകാലം; യുകെയിൽ ജനജീവിതം ദുഃസഹമാകും

സ്വന്തം ലേഖകൻWednesday, October 26, 2016 2:29 pm

ലണ്ടൻ: ഇത്തവണ നാലുമാസം നീളുന്ന അതിശൈത്യമായിരിക്കും യുകെയിൽ ഉണ്ടാകുകയെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കടുപ്പമേറിയ ശൈത്യകാലമായിരിക്കും നവംബര്‍ മുതല്‍ ഫെബ്രുവരി ഉണ്ടാകുക. ഇത് ജനജീവിതത്തെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

സ്‌കോട്ട്‌ലന്‍ഡിലും കുംബ്രിയയിലുമാണ് ഇത്തവണ ആദ്യം ശൈത്യമെത്തിയിരിക്കുന്നത്. നെവിസ് മലനിരകളില്‍ മഞ്ഞുവീഴ്ച ആരംഭിച്ചു. വെസ്റ്റ് ഹൈലാന്‍ഡ് മേഖലകളിലും മഞ്ഞ് വീഴ്ച ദൃശ്യമായി. അടുത്തയാഴ്ചയോടെയായിരിക്കും യുകെയിൽ പൂർണ്ണമായും ശൈത്യം അനുഭവപ്പെടുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x