വിവിധ സൂപ്പർമാർക്കറ്റുകളും സ്ഥാപനങ്ങളും ഉപേക്ഷിക്കുന്ന സാധനങ്ങളാണു ഇവിടെ ലഭിക്കുക. കയ്യിലുള്ള തുച്ഛമായ കാശ് നൽകി ഇവ സ്വന്തമാക്കാം. റിയൽ ജങ്ക് ഫുഡ് ക്യാമ്പെയിൽ നടത്തിപ്പുകാരാണു ഈ സൂപ്പർമാർക്കറ്റിനു പിന്നിൽ.
ലണ്ടൻ: യുകെയിലെ ആദ്യത്തെ ഫുഡ് വേസ്റ്റ് സൂപ്പർ മാർക്കറ്റ് ലീഡ്സിനു സമീപത്തുള്ള പുഡ്സെയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. വിവിധ സൂപ്പർമാർക്കറ്റുകളും സ്ഥാപനങ്ങളും ഉപേക്ഷിക്കുന്ന സാധനങ്ങളാണു ഇവിടെ ലഭിക്കുക. കയ്യിലുള്ള തുച്ഛമായ കാശ് നൽകി ഇവ സ്വന്തമാക്കാം. റിയൽ ജങ്ക് ഫുഡ് ക്യാമ്പെയിൽ നടത്തിപ്പുകാരാണു ഈ സൂപ്പർമാർക്കറ്റിനു പിന്നിൽ.
പണമില്ലാത്തത് മൂലം ആഹാരം കഴിക്കാൻ സാധിക്കാനാകാതെ വരുന്ന ആളുകളെ ലക്ഷ്യം വെച്ചാണു ഈ സൂപ്പർ മാർക്കറ്റ് ആരംഭിച്ചിരിക്കുന്നത്. യുകെയിലെ എല്ലായിടത്തും ഇത്തരം ഫുഡ് വേസ്റ്റ് സൂപ്പർ മാർക്കറ്റുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണു തങ്ങളെന്ന് റിയൽ ജങ്ക് ഫുഡ് സ്ഥാപകനായ ആദം സ്മിത്ത് പറയുന്നു. അടുത്തിടെ ഒരു സർവ്വേയിൽ ബ്രിട്ടണിൽ 230 മില്യൺ പൗണ്ടിന്റെ ആഹാരപദാർത്ഥങ്ങൾ പാഴായി പോകുന്നതായി കണ്ടെത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.