അറബ് സ്ത്രീ ശാക്തീകരണം മുൻനിർത്തി നടത്തിയ ഷാർജ പ്രഖ്യാപനത്തിന് യുഎൻ വിമണിന്റെ അംഗീകാരം. അറബ് രാജ്യങ്ങളിലെ വനിതകളുടെ ഉന്നമനത്തിനായുള്ള മാര്‍ഗരേഖയാണിതെന്ന് യുഎൻ വിമൺ അഭിപ്രായപ്പെട്ടു.
ഷാർജ: അറബ് സ്ത്രീ ശാക്തീകരണം മുൻനിർത്തി നടത്തിയ ഷാർജ പ്രഖ്യാപനത്തിന് യുഎൻ വിമണിന്റെ അംഗീകാരം. അറബ് രാജ്യങ്ങളിലെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള മാര്‍ഗരേഖയാണിതെന്ന് യുഎൻ വിമൺ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ സമാപിച്ച ഇന്‍വെസ്റ്റിങ് ഇന്‍ ദ ഫ്യൂച്ചര്‍’ സമ്മേളനത്തിലാണ് ലിംഗ നീതിക്കായുള്ള പ്രഖ്യാപനം നടന്നത്.
അറബ് മേഖലയില്‍ വികസനം, സമാധാനം, സുസ്ഥിരത തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നതാണ് പ്രഖ്യാപനം. കുടുംബത്തിലും സമൂഹത്തിലും സ്ത്രീ അവകാശങ്ങള്‍ ഉറപ്പാക്കണം. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമിടയിലെ അസമത്വത്തെ ഇല്ലാതാക്കണമെന്നും പ്രഖ്യാപനം അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.