Currency

യുഎഇയിൽ വാഹന ഇൻഷുറൻസിന് ഏകീകൃത സംവിധാനം ഏർപ്പെടുത്തി

സ്വന്തം ലേഖകൻSaturday, October 1, 2016 8:13 am

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും വാഹനം നഷ്ടപ്പെടുകയോ ഉപേക്ഷിക്കേണ്ടിവരികയോ ചെയ്യുന്ന സാഹചര്യത്തിലേക്കുള്ള ഇന്‍ഷുറന്‍സും ഒറ്റ പോളിസിയായി നല്‍കുന്നതായിരിക്കും.

അബു ദാബി: യുഎഇയിൽ വാഹന ഇൻഷുറൻസുകൾക്ക് ഏകീകൃത സംവിധാനം ഏർപ്പെടുത്താൻ ഇൻഷുറൻസ് അഥോററ്റി അനുമതി നൽകി. ഇത് അനുസരിച്ച് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും വാഹനം നഷ്ടപ്പെടുകയോ ഉപേക്ഷിക്കേണ്ടിവരികയോ ചെയ്യുന്ന സാഹചര്യത്തിലേക്കുള്ള ഇന്‍ഷുറന്‍സും ഒറ്റ പോളിസിയായി നല്‍കുന്നതായിരിക്കും.

നിലവിൽ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനും വാഹനം നഷ്ടപ്പെടുകയോ ഉപേക്ഷിക്കേണ്ടിവരികയോ ചെയ്യുന്ന സാഹചര്യത്തിലേക്കുള്ള ഇന്‍ഷുറന്‍സിനും വെവ്വേറെ പോളിസികളായിരുന്നു. ഇതിനാണിപ്പോൾ മാറ്റം വന്നിരിക്കുന്നത്. എല്ലാ വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ധനകാര്യ മന്ത്രിയും ഇന്‍ഷുറന്‍സ് അതോറിറ്റി ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സഈദ് ആല്‍ മന്‍സൂറിയാണ് പുതിയ ഇന്‍ഷുറന്‍സ് സംവിധാനം പ്രഖ്യാപിച്ചത്.  250,000 മുതല്‍ 20 ലക്ഷം വരെ ദിര്‍ഹം വിലയുള്ള വാഹനങ്ങള്‍ക്ക് അപകടം കാരണമായുണ്ടാകുന്ന നഷ്ടങ്ങള്‍ക്കുള്ള കവറേജ് വർദ്ധിപ്പിച്ചിട്ടുണ്ട്.

20 ലക്ഷം ദിര്‍ഹത്തിന് താഴെ വിലയുള്ള അപകടത്തില്‍പെട്ട വാഹനം നന്നാക്കുന്നതിനുള്ള ചെലവ് ഇന്‍ഷുറന്‍സ് കമ്പനി നൽകാനും പുതിയ തീരുമാനം വ്യവസ്ഥ ചെയ്യുന്നു. അറ്റകുറ്റപ്പണിക്കുള്ള ചെലവ് വാഹനത്തിന്‍െറ മാര്‍ക്കറ്റ് വിലയുടെ 50 ശതമാനം വരുന്നുവെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി വാഹനത്തിന്‍െറ മാര്‍ക്കറ്റ് വില തന്നെ നല്‍കണമെന്നും നിർദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x